ലൂർദ് മൗണ്ട് സ്കൂൾ വാർഷികാഘോഷം
1496894
Monday, January 20, 2025 6:56 AM IST
വട്ടപ്പാറ: ലൂർദ് മൗണ്ട് സ്കൂളിൽ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ ബ്രദർ. ഡോമിനിക് ജോസഫ് പോള പ്രയൽ അദ്യക്ഷത വഹിച്ചു.
മന്ത്രി. ജി. ആർ. അനിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗവ. ലോ കോളജ് പ്രഫസറും പൂർവ വിദ്യാർഥിയുമായ ഡോ. എൻ. എൽ. സജികുമാർ, സീരിയൽ താരം മൃദുല വിജയ്, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ,
പഞ്ചായത്ത് മെമ്പർ രാജേഷ്, സ്കൂൾ മാനേജർ ബ്രദർ. പീറ്റർ വാഴേപ്പറമ്പിൽ, പ്രിൻസിപ്പൽമാരായ ബ്രദർ എ. എൽ. ജോസ്, വി. എൽ.രോഹിണി , പിടിഎ പ്രസിഡന്റുമാരായ അരുൺലാൽ, റീബ ജാസിം തുടങ്ങിയവർ പ്രസംഗിച്ചു.