പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച
1496890
Monday, January 20, 2025 6:56 AM IST
വെള്ളറട: ആള്‍താമസമില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളും 70000 രൂപയും കവര്‍ന്നു. കാരക്കോണം ത്രേസ്യാപുരത്ത് സന്തോഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഭാര്യ പ്രിയ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് ആണ്. ജോലിയുടെ ഭാഗമായി സന്തോഷും ഭാര്യയും സ്ഥലത്തില്ലാത്തതിനാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വീട്ടിലെ മുന്‍ വാതില്‍ തുറന്നുകിടന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസി വിവരം കോട്ടയത്തുള്ള വീട്ടുടമയെ അറിയിക്കുകയായിരുന്നു.
ഇന്നലെ കാക്കോണത്തെ വീട്ടിലെത്തിയ പ്രിയ മോഷണം നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.