പ്രതിഷേധ കര്‍ഷക ജ്വാല സംഘടിപ്പിച്ചു
1497092
Tuesday, January 21, 2025 6:31 AM IST
വെള്ളറട: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റി പ്രതിഷേധ കര്‍ഷക ജ്വാല സംഘടിപ്പിച്ചു.
പെരുങ്കടവിള പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന പന്നിശല്യം അവസാനിക്കുക, രൂഷമായ വന്യമൃഗ ആക്രമണം മൂലം ജീവന് നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിൽ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മാരായുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഭാരവഹികളായായ വടകര ജയന്, മണ്ണൂര്‍ ശ്രീകുമാര്‍, കെ. പി. ഗോപകുമാര്‍, മണ്ഡലം ഭാരവാഹികളായ തത്തിയൂര് സുഗതന്, ശ്രീരാഗം ശ്രീകുമാര്‍, സേവാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂര് സുരേന്ദ്രന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാര്‍, തോപ്പില്‍ അജിഷ് , മണ്ണൂര്‍ സേമന്‍, വിജയന് വടകര, സുര വടകര എന്നിവര്‍ നേതൃത്വം നല്കി.