അടിപിടി: മൂന്നു പേർക്ക് പരിക്ക്, മൂന്നുപേർ പിടിയിൽ
1497104
Tuesday, January 21, 2025 6:31 AM IST
ശ്രീകാര്യം : മദ്യപിക്കുന്നതിനിടെ മൊബൈൽ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നു പേർക്ക് പരിക്കേറ്റു. മൂന്നുപേർ പിടിയിൽ. അസാം സ്വദേശികളായ ലളിത് ദാസ് (48), സെമൽ (40), ബംഗാൾ സ്വദേശി വിമൽ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മർദിച്ച ആസാം സ്വദേശികളായ സോബിൻ, ബിഷ്ണു, അമൽ വിശ്വാസ് എന്നിവരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11.30 ശ്രീകാര്യം ജംഗ്ഷനിൽ മുസ്ലിം പള്ളിക്കു സമീപമായിരുന്നു സംഭവം.ഈ ഭാഗത്തെ പുരയിടത്തിൽ ജോലിക്കെത്തിയതായിരുന്നു ആറംഗഅതിഥി തൊഴിലാളി സംഘം. ജോലി കഴിഞ്ഞശേഷം ഇവർ ഇവിടെ ഉണ്ടായിരുന്ന ഷെഡിൽ ഇരുന്നു മദ്യപിക്കുകയും ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ കാണാതാവുകയും ചെയ്തു. തുടർന്നാണ് ഇരുവിഭാഗങ്ങളായി ഏറ്റുമുട്ടിയത്. തുടർന്ന് പ്രതികൾ കല്ലുകൊണ്ട് ആക്ര മണം നടത്തുകയായിരുന്നു.