കെഎന്‍എംഎസ് സംസ്ഥാന കമ്മിറ്റി
1497082
Tuesday, January 21, 2025 6:31 AM IST
വെള്ളറട : കേരള നാടാര്‍ മഹാജന സംഘം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. രക്ഷധികാരി കിളിയൂര്‍ ബിനു എസ്. നാടാരുടെ അധ്യക്ഷതയില്‍ വെള്ളറട ജെ എം ഹാളിലായിരുന്നു യോഗം. മണ്ണന്തല ഡി. ജോണ്‍ രാജു, വേങ്കോട് നേശയ്യന്, ആറാലുമൂട് ഗോപന് സ്വാമി, ഫാ. ഇഗ്നെശ്യാസ് എന്നിവരുടെ മരണത്തില്‍ അനുശോചന പ്രമേയം ഓര്‍ഗാനൈസിംഗ് സെക്രട്ടറി ഉഴമലക്കല്‍ സൂസന് അവതരിപ്പിച്ചു.
കെഎന്‍എംഎസ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റി 26നും, കാട്ടാക്കട താലൂക്ക് കമ്മിറ്റി ഫെബ്രുവരി രണ്ടിനും, നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി ഫെബ്രുവരി ഒമ്പതിനും. തിരുവനന്തപുരം താലൂക്ക് കമ്മിറ്റി 16ലും അടുത്ത സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 26 നും തിരുവനന്തപുരം മ്യൂസിയത്തില്‍ കൂടാനും തീരുമാനിച്ചു.