തി​രു​വ​ന​ന്ത​പു​രം: വി​ലാ​സി​നി സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ വി​ലാ​സി​നി നോ​വ​ൽ പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി​യും പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് ചെ​യ​ർ​മാ​നു​മാ​യ സി. ​ദി​വാ​ക​ര​ൻ അഡ്വ. എ. ​ന​സീ​റ​യ്ക്കു സ​മ്മാ​നി​ച്ചു. ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും മു​പ്പ​തി​നാ​യി​രം രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ത്തി​നും മ​ത​വി​ല​ക്കു​ക​ൾ​ക്കും എ​തി​രെ​യു​ള്ള ധീ​ര​ത​യു​ടെ​യും പൊ​ളി​ച്ചെ​ഴു​ത്തി​ന്‍റെ​യും പ്ര​കാ​ശ​ന​മാ​ണ് പു​ര​സ്കാ​ര നോ​വ​ലാ​യ ഉ​ച്ചാ​ട​നം എ​ന്ന് സി. ​ദി​വാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ വി​ലാ​സി​നി സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​പി. സാ​യ്രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. കെ. ​സു​രേ​ഷ്, പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് ശ്രേ​ഷ്ഠ അ​വാ​ർ​ഡു​ക​ളും ന​ൽ​കു​ക​യു​ണ്ടാ​യി.