സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നടപടി അച്ചടക്കലംഘനമെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ
1497100
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിർദേശം പാലിക്കുവാൻ വിസമ്മതിച്ച രജിസ്ട്രാറുടെ നടപടി ഗുരുതര അച്ചടക്കലംഘമാണെന്നു സാങ്കേതിക സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. വൈസ് ചാൻസലറുടെ നിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നത് അച്ചടക്കലംഘമനമായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വൈസ് ചാൻസലർ നിശ്ചയിച്ച തീയതിയിലും സ്ഥലത്തും വിളിച്ചു ചേർക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വൈസ് ചാൻസിലർ അംഗീകരിച്ചു കഴിഞ്ഞാൽ മാത്രമേ സിൻഡിക്കേറ്റ് തീരുമാനങ്ങളായി പ്രഖ്യാപിക്കാൻ കഴിയൂ. ഇതിനു വിരുദ്ധമായി സിൻഡിക്കേറ്റ് യോഗങ്ങളിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ പുറത്തു പത്രക്കുറിപ്പ് വരുന്നതിനെക്കുറിച്ച് അന്വേഷിച്ച് സിൻഡിക്കേറ്റ് തീരുമാനങ്ങളെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന വൈസ് ചാൻസിലറോട് അഭ്യർഥിച്ചു.