പി. ഭാസ്കരൻ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു
1496878
Monday, January 20, 2025 6:48 AM IST
തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണ ചടങ്ങും ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്കരൻ സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് സാഹിത്യകാരൻ ഡോ. കവടിയാർ രാമചന്ദ്രൻ സമർപ്പിച്ചു. സാഹിത്യകാരൻ തിരുമല ശിവൻകുട്ടി അധ്യക്ഷനായിരുന്നു.
നവഭാവന പുരസ്കാരം ഗിരിജാ സേതുനാഥ് ഉൾപ്പെടെയുള്ളവർക്ക് ഡോ. ജോർജ് ഓണക്കൂർ, ഡോ. കവടിയാർ രാമചന്ദ്രൻ, ഡോ. എം. ആർ തമ്പാൻ എന്നിവർ സമ്മാനിച്ചു. കേരള ടുഡേ വിഷൻ ചാനലിന്റെ ലോഗോ ശ്രീകുമാരൻ തമ്പി, ഡോ. ജോർജ് ഓണക്കൂർ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.
ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യാ ജയേഷ് പുളിമാത്ത്, സെക്രട്ടറി ജി. ഗിരിജൻ ആചാരി തോന്നല്ലൂർ, റഹിം പനവൂർ, അഭിജിത് പ്രദീപ്, ജി.എസ്. അഥീനതുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന സാഹിത്യ പഠന ക്ലാസ് പ്രഫ. തോട്ടം ഭുവനചന്ദ്രൻ നായർ നയിച്ചു. സാഹിത്യ പ്രതിഭാ സംഗമവും നടന്നു.