തൊഴിൽ മേഖലയോടുള്ള സർക്കാർ സമീപനം വഞ്ചനാപരം: ഐഎൻടിയുസി
1496895
Monday, January 20, 2025 6:56 AM IST
തിരുവനന്തപുരം: തൊഴിൽ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം അത്യന്തം വഞ്ചനാപരമാണെന്നും തൊഴിലാളി ക്ഷേമ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറിയെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ. സ്വകാര്യവത്ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തു ന്നതിലും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ നയങ്ങളെ കടത്തിവെട്ടുകയാണെന്നും ഇരു സർക്കാരുകളും പാവപ്പെട്ടവരെ കൈഒഴിയുന്നതിൽ മത്സരിക്കുകയാണെന്നും പ്രതാപൻ പറഞ്ഞു.
കരകുളം ഒഴുകുപാറ ജംഗ്ഷനിൽ ഹെഡ് ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന യൂണിഫോമും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ചിത്രകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കല്ലയം സുകു, വട്ടപ്പാറ ഓമന, ബാബുരാജ്, ഒ.എസ്.രാജീവ് കുമാർ, ജോൺസൻ, പ്രദീപ്, സജീവ് ഒഴുകുപാറ തുടങ്ങിയവർ പ്രസംഗിച്ചു.