പെരിങ്ങമ്മല പഞ്ചായത്തിൽ വനിതാജംഗ്ഷന്‍ സംഘടിപ്പിച്ചു
1497091
Tuesday, January 21, 2025 6:31 AM IST
പാലോട് : വനിതകളുടെ മനോധൈര്യവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പെരിങ്ങമ്മല പഞ്ചായത്ത് വനിതാജംഗ്ഷന്‍ സംഘടിപ്പിച്ചു.
ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്ത പരിപാടി രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈന ദില്‍ഷാദ് അധ്യക്ഷയായി.
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ലെജിന മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം മുഖ്യാതിഥിയായി. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജ്മല്‍, ആതിര മുരളി, അശ്വതി, രേഷ്മ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത, റാണി രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനൈസ അന്‍സാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജെ.പ്രഭ എന്നിവര്‍ പ്രസംഗിച്ചു.