ഓടയുടെ സ്ലാബ് ഇളകി മാറി; കാൽനട യാത്രികർ അപകട ഭീഷണിയിൽ
1497094
Tuesday, January 21, 2025 6:31 AM IST
നെടുമങ്ങാട് : വാളിക്കോട് ജംഗ്ഷനിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ കാൽനടയാത്ര ചെയ്യുന്ന റോഡ് വക്കിൽ ഓടയുടെ സ്ലാബ് ഇളകി കിടക്കുന്നത് അപകടക്കെ ണിയാകുന്നു. നിരവധി വഴിയാത്രക്കാരാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്.
പലതവണ ഓടയിൽവീണ് പലർക്കും പരിക്ക് പറ്റിയിട്ടുണ്ട്. അധികൃതരോട് ഈ വിവരം പറഞ്ഞിട്ടും ഓടയിൽ സ്ലാബ് ഇട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
സ്ലാബ് ഇളകിയതോടെ ഓടയിൽ നിന്നും വമിക്കുന്ന മാലിന്യത്തിന്റ ദുർഗന്ധവും നാട്ടുകാർക്ക് ദുരിതമാകുന്നു. മഴപെയ്താൽ സ്ലാബ് ഇളകി കിടക്കുന്ന സ്ഥലം വഴി മലിനജലം റോഡിലൂടെ ഒഴുകുന്ന സാഹചര്യമാണ്. അടിയന്തരമായി ഈ അപകടക്കെണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.