കേരള ലേബർ മൂവ്മെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും
1497086
Tuesday, January 21, 2025 6:31 AM IST
നെടുമങ്ങാട്: മലങ്കര കത്തോലിക്കാ സഭ നെടുമങ്ങാട് വൈദിക ജില്ലയിലെ കേരള ലേബർ മൂവ്മെന്റിന്റെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടത്തി. ബിനു നെടുമങ്ങാടിനെ പ്രസിഡന്റായും ഷിനു കൊറളിയോടിനെ സെക്രട്ടറിയായും മീര പരിത്തിക്കുഴിയെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷിജു അരശുപറന്പ്, സൗമ്യ ആര്യനാട് - വൈസ് പ്രസിഡന്റുമാർ, ബിനു പരിത്തിക്കുഴി, ജെന്നിഫർ കരകുളും - ജോയിന്റ് സെക്രട്ടറിമാർ.
വലിയമല സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കഐൽഎം ജില്ലാ ഡയറക്ടർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ നെടുമങ്ങാട് വൈദിക ജില്ലാ കഐൽഎം ഡയറക്ടർ ഫാ. ജേക്കബ് ഇടയിലഴികത്ത്, കഐൽഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ മുണ്ടേല, പ്രസിഡന്റ് ബിനു നെടുമങ്ങാട് എന്നിവർ പ്രസംഗിച്ചു.