അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
1496700
Sunday, January 19, 2025 11:52 PM IST
വിഴിഞ്ഞം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ ഓടിച്ച് പോയി. തിരുപുറം മുള്ളുവിള ബി.ബി. ഭവനിൽ അരുൺ ബി. ബാബു (32) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി കാഞ്ഞിരംകുളം വെൺകുളത്തായിരുന്നു അപകടം.
ഇലക്ട്രിസിറ്റി ബോർഡിൽ കരാർ ജീവനക്കാരനായ അരുൺ സുഹൃത്ത് ജസ്റ്റിന്റെ ബൈക്കിനു പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. എതിരെ വന്ന ബൈക്കിന്റെ ഇടിയിൽ റോഡിൽ തെറിച്ചുവീണു തലയ്ക്കു ഗുരുതര പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈക്കും കാലിനും സാരമായി പരിക്കേറ്റ ജസ്റ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.