കെ ഫോണ്‍ ഗ്രാമീണ ഇന്റർനെറ്റ് ഫോട്ടോഗ്രഫി: മത്സര വിജയികൾ
1497101
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: കെ ഫോണ്‍ സംഘടിപ്പിച്ച ഗ്രാമീണ ഇന്റർനെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മലപ്പുറം സ്വദേശി ശ്രീയേഷും രണ്ടാം സമ്മാനം ആലപ്പുഴ സ്വദേശി അജിത്തും. മൂന്നാം സമ്മാനം മലപ്പുറം സ്വദേശി റെജുമോനും നേടി. കേരളത്തിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലെ ചിത്രങ്ങൾ മത്സരത്തിനായി ലഭിച്ചു. തെരഞ്ഞെടുത്ത ഫോട്ടോകൾ കെഫോണ്‍ ഫ്രെയിമോടു കൂടി കെഫോണ്‍ സോഷ്യൽമീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ കൂടുതൽ റീച്ചും ലൈക്കും ലഭിച്ച മികച്ച ഫോട്ടോകളെയാണ് മത്സരത്തിൽ വിജയികളായി തെരഞ്ഞെടുത്തത്.
വിജയികളായി തെരഞ്ഞെടുത്ത ഫോട്ടോകൾ കെഫോണ്‍ ഒൗദ്യോഗിക പേജുകളിൽ കാണാം FB: https://www. facebook.com/KFONO fficial. Insta: https:// www. instagra m.com/kfonofficial/