ആർഎസ്പി ജില്ലാ ദ്വിദിന നേതൃ ക്യാമ്പ് സംഘടിപ്പിച്ചു
1497087
Tuesday, January 21, 2025 6:31 AM IST
നെടുമങ്ങാട് : അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുന്ന രാഷ്ട്രീയമാണ് മോദി സർക്കാരിന്റേതെന്ന് ആർഎസ്പി ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ.
ആർഎസ്പി ജില്ലാ ദ്വിദിന നേതൃ ക്യാമ്പിന്റെ സമാപനം വെള്ളനാട് മിത്രനികേതനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോരാണി ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ.ജയകുമാർ, വിനോബാ താഹ, കെ.എസ്.സനൽകുമാർ, നന്ദിയോട് ബാബു, എന്നിവർ പ്രസംഗിച്ചു. തുടർന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ അഡ്വ.എസ്.അജിത്ത് കുമാറും, ആർഎസ്പി ചരിത്രവും കടമയും എന്ന വിഷയത്തിൽ ബൈജു ചന്ദ്രനും, പാർട്ടി മാർഗ രേഖ എന്ന വിഷയത്തിൽ പി.ജി.പ്രസന്ന കുമാറും ക്ലാസുകൾ നയിച്ചു.