അടച്ചിട്ട കടയില്‍ തീപിടിത്തം
1496888
Monday, January 20, 2025 6:56 AM IST
പാറശാല: അടച്ചിട്ട കടയില്‍ തീപിടിത്തം. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഉദിയന്‍കുളങ്ങര ജംഗ്ഷനിലെ ബസ് സ്റ്റാന്‍ഡിനു എതിര്‍വശത്തുള്ള ഫാത്തിമ ഫൂട്ട് വെയറിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി 11:30 യോടെയാണ് സംഭവം.
അടച്ചിട്ട കടയില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം ഫയർഫോഴിസിനെ അറിയിച്ചത്. ഫയർഫോഴ്സ് എത്തി അടച്ചിട്ട കടയുടെ പൂട്ടുകള്‍ തകര്‍ത്താണ് തീ അണച്ചത്. രണ്ടോളം ധനകാര്യ സ്ഥാപനങ്ങളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും സമീപത്തായി ഉണ്ടായിരുന്ന. സമീപത്തെ കിണറ്റിൽ സെറ്റ് ചെയ്തിരുന്ന മോട്ടോറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.