പൂജപ്പുര ജയിലിലെ അന്തേവാസി മരിച്ചു
1496128
Friday, January 17, 2025 11:17 PM IST
പേരൂർക്കട: പൂജപ്പുര ജയിലിലെ അന്തേവാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടിയം ഉമയനല്ലൂർ ഉത്തരവയൽ താര ഭവനിൽ താമരാക്ഷൻ (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈകുന്നേരം നാലുമണിയോടുകൂടി മരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് താമരാക്ഷൻ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ജയിലിൽ കഴിഞ്ഞു വരുന്നതിനിടെ ഇദ്ദേഹത്തിന് നിരവധി തവണ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.