ആനാട് ശക്തിപുരം റോഡ് ശോച്യാവസ്ഥയിൽ
1496083
Friday, January 17, 2025 6:45 AM IST
നെടുമങ്ങാട് : ആനാട് ശക്തിപുരം റോഡ് തകര്‍ന്ന നിലയിൽ. റോഡ് തകർന്നതോടെ കാല്‍നട യാത്ര പോലും ദുഷ്കരമായി . റോഡിന്റെ ദുരവസ്ഥ ചൂണ്ടികാട്ടി ബന്ധപ്പെട്ട അധികാരികള്‍ക്ക് നാട്ടുകാര്‍ നിരവധി തവണ നിവേദന നങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല.
ജില്ലാ പഞ്ചായത്തിന്റെ ഈ റോഡ് 2019-ലാണ് ഏറ്റവും ഒടുവില്‍ ടാര്‍ ചെയ്തത്. റോഡിലൂടെ ആനാട് ആയൂര്‍വേദ ആശുപത്രിയില്‍ വരുന്ന രോഗികള്‍ വളരെ കഷ്ടപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ ആനാട് ഹൈസ്കൂള്‍, എൻജിനീയറിംഗ് കോളജ് ഉള്‍പ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്നതിനും ഇതേ റോഡാണ് ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യ സംഭവമാകുന്നതായി യാത്രക്കാർ പറയുന്നു. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു