ഗുണ്ടാ നിയമപ്രകാരം ഒരാൾ അറസ്റ്റില്‍
1496086
Friday, January 17, 2025 6:52 AM IST
പേരൂര്‍ക്കട: ഗുണ്ടാനിയമം അനുസരിച്ച് നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചിറക്കുളം കോളനിയില്‍ ഹൗസ് നമ്പര്‍ 55ല്‍ താമസിക്കുന്ന അനില്‍കുമാറാണ് അറസ്റ്റിലായത്.
2006 മുതല്‍ അനില്‍കുമാറിനെതിരേ ക്രിമിനല്‍ക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണാന്തുറ, രാജാജി നഗര്‍ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവന്നിരുന്ന ഇയാള്‍ക്കെതിരേ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം, കവര്‍ച്ച തുടങ്ങിയ വകുപ്പുകളില്‍ 15-ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വഞ്ചിയൂര്‍ സിഐ ഷാനിഫ്, എസ്ഐമാരായ അലക്സ്, മഹേഷ്, എസ്സിപിഒ ജിജിമോന് എന്നിവര്‍ പ്രതിയെ പിടികൂടുന്നതിനുള്ള സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.