നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ദിനാഘോഷങ്ങൾ ഇന്ന്
1495789
Thursday, January 16, 2025 6:41 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ദിനാഘോഷങ്ങൾ ഇന്ന് നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പ് ഡോ.ആന്റണി മാർ സിൽവാനിയോസിന്റെ അധ്യക്ഷതയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ സ്കൂൾ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ടെലിവിഷൻ താരം സലിം മുഖ്യ അധിതിയായി പങ്കെടുക്കും,
ഡിഇഒ ബിജു പൂവത്തൂർ, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, ബർസാർ ഫാ. നിതീഷ് വല്യയ്യത്ത്, പിടിഎ പ്രസിഡന്റ് ഡോ.ജോജു ജോൺ, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് ഡോ.ജിബു തോമസ്, സ്കൂൾ ചെയർമാൻ കെ.ബി.മഹാദേവ്, ജോജുമോൻ കെ. തോമസ് എന്നിവർ പ്രസംഗിക്കും.