ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍
1495796
Thursday, January 16, 2025 6:49 AM IST
പേരൂര്‍ക്കട: ബൈക്ക് മോഷണക്കേസിലെ പ്രതികളെ പൂജപ്പുര പോലീസ് പിടികൂടി. തിരുമല പുന്നയ്ക്കാമുകള്‍ കെഎസ്ഇബിക്ക് സമീപം റെയ്സ് മന്‍സിലില്‍ മുഹമ്മദ് റെയ്സ് (19), കാട്ടാക്കട വീരണകാവ് കല്ലാമം പന്നിയോട് ചരുവിള വീട്ടില്‍ ജിത്തു എന്നു വിളിക്കുന്ന അഖില്‍ലാല്‍ (22) എന്നിവരാണ് പിടിയിലായത്.
പുന്നയ്ക്കാമുകള്‍ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വട്ടവിള വല്‍സല മന്ദിരത്തില്‍ അരുണ്‍ കൃഷ്ണകുമാറിന്റെ ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. ഇടറോഡുകളിലെ കാമറാ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളിൽ നിന്ന് മോഷണമുതല്‍ ഉള്‍പ്പെടെ പിടികൂടിയത്.
കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തില്‍ പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ സുധീഷ്, സിപിഒമാരായ ഉണ്ണികൃഷ്ണന്, അനുരാഗ് തുടങ്ങിയവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.