പോലീസിനു നേരെ മണ്ണെണ്ണ പ്രയോഗം; ഒരാൾ പിടിയിൽ
1495791
Thursday, January 16, 2025 6:49 AM IST
അഞ്ചൽ: നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ ആളെ പിടികൂടാനെത്തിയ പോലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതിയെ പിടികൂടി. അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിനും സംഘത്തിനും നേരെയാണ് പ്രതി ആക്രമണം നടത്തിയത്.
പോലീസ് സംഘത്തിന് നേരെ മണ്ണെണ്ണ ഒഴിച്ച് രക്ഷപ്പെടാൻ രാജു ശ്രമം നടത്തി. സ്റ്റേഷനിൽ എത്തിച്ച രാജുവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.