ശില്പശാല സംഘടിപ്പിച്ചു
1496081
Friday, January 17, 2025 6:45 AM IST
പേരൂര്‍ക്കട: അസോസിയേഷന് ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്സിന്റെ (അക്വ ) നേതൃത്വത്തില്‍ 'വാട്ടര്‍ അഥോറിറ്റിയുടെ സേവന സുസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും' എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാല വെള്ളയമ്പലം ജലഭവന് അങ്കണത്തില്‍ സംഘടിപ്പിച്ചു.
ഐ.ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യ പ്രഭാഷണം നടത്തി. അക്വ സംസ്ഥാന പ്രസിഡന്റ് എസ്. തമ്പി അധ്യക്ഷത വഹിച്ചു.
അക്വ സംസ്ഥാന സെക്രട്ടറി ജോയ് എച്ച്. ജോണ്‍സ് സ്വാഗതവും ട്രഷറര്‍ എസ്. രഞ്ജീവ് നന്ദിയും പറഞ്ഞു. വാട്ടര്‍ അഥോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയനന്ദ്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.