യുവാവിനെ മര്‍ദിച്ച കേസിലെ മൂന്ന് പേര് അറസ്റ്റില്‍
1495800
Thursday, January 16, 2025 6:53 AM IST
പൂന്തുറ: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസിലെ മൂന്നു പേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളിക്കു സമീപം പുതുവല്‍ ഹൗസില്‍ വിപിന്‍ (25) , മുട്ടത്തറ അമ്പലത്തറ പരുത്തിക്കുഴി മിത്ര നഗര്‍ അശ്വനി ഭവനില്‍ അരവിന്ദ് (28) , മുട്ടത്തറ കമലേശ്വരം പരുത്തിക്കുഴി അമ്മച്ചിമുക്ക് പുതുവല്‍ വീട്ടില്‍ സൂര്യ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 11ന് പരുത്തിക്കുഴി ജംഗ്ഷനു സമീപത്തായി ഏകദേശം അഞ്ചാളം വരുന്ന സംഘം മുട്ടത്തറ വില്ലേജില്‍ പുത്തന്‍പളളി വാര്‍ഡില്‍ നജുമുദ്ദീനെ (45) ക്രൂരമായി മര്ദിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു.
മുന്‍ വിരോധമായിരുന്നു ആക്രമണത്തിന് കാരണം. നജുമുദ്ദീന്‍ നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.