പൊന്മുടി പാതയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം
1496090
Friday, January 17, 2025 6:53 AM IST
വിതുര: പൊന്മുടി പാതയിൽ കാർ തലകീഴായി മറിഞ്ഞു. വട്ടിയൂർക്കാവ് സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് പൊന്മുടി പാതയിലെ പത്താം വളവിൽ കാർ തലകീഴായി മറിഞ്ഞത്.
വളവ് തിരിയുന്നതിനിടയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.