കണിയാപുരത്തെ യുവതിയുടെ കൊലപാതകം : കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പിടിയിൽ
1496085
Friday, January 17, 2025 6:45 AM IST
കഴക്കൂട്ടം : കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗദുരൈ പോലീസ് പിടികൂടി.
കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി. കഴുത്തിലെ പാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടികാട്ടി. പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് രംഗദുരൈ കുറ്റസമ്മതം ചെയതത്.
വിവാഹം രജിസ്ട്രേഷന് വേണ്ടി കഴക്കൂട്ടത്തെ ഒരു അക്ഷയകേന്ദ്രത്തിലും രേഖകൾ സമർപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അവിടെ നിന്നാണ് പോലീസ് രങ്കന്റെ മേൽവിലാസം തപ്പിയെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മംഗലപുരം സിഐ ഹേമന്ത് കുമാർ, എസ്ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
തിങ്കളാഴ്ച വൈകുന്നേരമാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മരിച്ചതിനുശേഷം തമിഴ്നാട് സ്വദേശി രംഗദുരൈയ്ക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു.