കാർ ഇടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്
1496080
Friday, January 17, 2025 6:45 AM IST
വിതുര : കാറടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം വിതുര ചേന്നൻപാറ ജംഗ്ഷനിലാണ് സംഭവം. ബസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് വിദ്യാർഥികളെ കാറിടിച്ചത്. വിതുര ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളായ ഗോപകുമാർ (14) വിന്റോ (14 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ കാറാണ് തെറ്റായ ദിശയിലൂടെ പാഞ്ഞെത്തി വിദ്യാർഥികളെ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ വിതുര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.