നടീല്‍ ഉത്സവത്തിന് തുടക്കമായി
1495798
Thursday, January 16, 2025 6:50 AM IST
മെഡിക്കല്‍കോളജ്: ഗൗരീശപട്ടം റസിഡന്റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം നടീല്‍ ഉത്സവത്തിന് തുടക്കമായി. ഉള്ളൂര്‍ കൃഷി ഓഫീസര്‍ സി. സ്വപ്ന ഉദ്ഘാടനം നിര്‍വഹിച്ചു.
ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷനില്‍ ഉള്‍പ്പെട്ട 800-ല്‍പ്പരം കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്നതാണ് യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് മോഹന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സഹകരണ സംഘം പ്രസിഡന്റ് എം. ശിവകുമാര്‍, സെക്രട്ടറി ആര്.എസ് ആര്‍ച്ച, അസോസിയേഷന് സെക്രട്ടറി കെ. രാധാകൃഷ്ണന്, അസി. കൃഷി ഓഫീസര്‍ സുരേഷ് കുമാര്‍, കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.