പരിസ്ഥിതിദിനങ്ങളിൽ നടുന്ന മരങ്ങൾ പരിപാലിക്കുന്നില്ല : സ്പീക്കർ
1495802
Thursday, January 16, 2025 6:53 AM IST
തിരുവനന്തപുരം: പരിസ്ഥിതിദിനങ്ങളിൽ നടുന്ന മരങ്ങൾ പരിപാലിക്കുന്നില്ല. പരിപാലിച്ചിരുന്നുവെങ്കിൽ കേരളം വനമായി മാറുമായിരുന്നെന്ന് സ്പീക്കർ എ. എൻ. ഷംഷീർ പറഞ്ഞു.
നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും കാട്ടാക്കട ക്രിസ്ത്യൻ കോളജും സംയുക്തമായി സംഘടിപ്പിച്ച കോളജിൽ സംഘടിപ്പ മധുരവന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധുരവനം പോലുള്ള പദ്ധതികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർഥികളും പൊതു സമൂഹവും മധുരവനം പോലുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം , ക്രിസ്ത്യൻ കോളജ് മാനേജർ എ. പി. ക്രിസ്റ്റൽ ജയരാജ്, യൂണിയൻ ചെയർമാൻ അമീർ പ്രിൻസിപ്പൽ ഡോ. എ. എസ്. റൂബിൻ ജോസ്, ഗ്ലോബൽ അസിസ്റ്റന്റ് കോർഡിനേറ്ററുമായ ഡോ. റസീന കരീം എന്നിവർ പ്രസംഗിച്ചു.