പ്രേംനസീർ അനുസ്മരണം സംഘടിപ്പിച്ചു
1496088
Friday, January 17, 2025 6:53 AM IST
ചിറയിൻകീഴ്: പ്രേംനസീറിന്റെ 36ാം ചരമവാർഷികത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വത്തിൽ ശാർക്കര ജംഗ്ഷനിൽ പ്രേംനസീറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണത്തിൽ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ.എസ്.വി അനിലാൽ, വിവിധ കക്ഷി നേതാക്കളായ മനോജ് ഇടമന, പി.മണികണ്ഠൻ, ജി.വ്യാസൻ, പുതുക്കരി പ്രസന്നൻ, ഹരി.ജി.ശാർക്കര, മോനി ശാർക്കര, അഡ്വ.എൻ.സായി കുമാർ, ജി.വേണുഗോപാലൻ നായർ,
എസ്.വിജയദാസ്, വി.സുഭാഷ്, അഡ്വ.എ.ബാബു, എസ്.സുരേഷ് കുമാർ, വി.മദനകുമാർ, ദിനേശ്, ജി.സുരേഷ് കുമാർ, സി.എസ് അജയകുമാർ, കടകം സതീശൻ, കളിയിൽപുര രാധാകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
ഈ വർഷത്തെ പുരസ്കാര ജേതാവിനെ 18ന് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.