റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
1496089
Friday, January 17, 2025 6:53 AM IST
വിതുര: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്മുടിയിൽ നവീകരണം പൂര്‍ത്തിയാക്കിയ റസ്റ്റ് ഹൗസിന്റെയും പുതിയതായി നിര്‍മിച്ച കഫറ്റീരിയയുടേയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കോവിഡിന് ശേഷം കേരളത്തിൽ ഏറ്റവും ഉണർവ് ഉണ്ടായ വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടിയെന്നും താമസ സൗകര്യത്തിന്റെ അപര്യാപ്തതയാണ് പൊന്മുടി നേരിടുന്ന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ പൊന്മുടി ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ ഡി. കെ.മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിന് എൻജിനീയർ ബീന, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് എന്നിവർ പങ്കെടുത്തു.