മോണ്‍. വിന്‍സന്റ് കെ. പീറ്റര്‍ നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ വികാരി ജനറാൾ
1495785
Thursday, January 16, 2025 6:41 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പുതിയ വികാരി ജനറാളായി മോണ്‍.വിന്‍സന്റ് കെ പീറ്ററിനെ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ നിയമിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 75-ാം ജന്മദിനാഘോഷങ്ങള്‍ക്കിടെ മോണ്‍. ജി. ക്രിസ്തുദാസ് വികാരി ജനറാൾ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
ബിഷപ്പ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി.
നിലവില്‍ കാട്ടാക്കട റീജിയന് ശുശ്രൂഷ കോ ഓഡിനേറ്റര്‍ , തെക്കന്‍ കുരിശുമല ഡററക്ടര് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ച് വരികയായിരുന്നു ഡോ.വിന്‍സന്റ് കെ .പീറ്റര്‍. 14 വര്‍ഷത്തോളം സെന്റ് സേവ്യഴ്സ് സെമിനാരി റെക്ടറായി സേവനമനുഷ്ടിച്ച ശേഷമാണ് തെക്കന്‍ കുരിശുമലയുടെ ഡയകറക്ടറാറി ചുമതലയേല്‍ക്കുന്നത്.