കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടവരെ രക്ഷപ്പെടുത്തി
1495790
Thursday, January 16, 2025 6:49 AM IST
വിഴിഞ്ഞം: കോവളത്തും ആഴിമലയിലും കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട വിദേശ വിനോദസഞ്ചാരികളടക്കം അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
ഡെൻമാർക്ക് സ്വദേശി ഗബ്രിക് (35), കസാക്കിസ്ഥാൻ സ്വദേശി വിക്ടോറിയ (40) എന്നിവരെയാണ് ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശന്റെ നേതൃത്വത്തിൽ എസ്. അനി , കെ. അനിൽകുമാർ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ലൈറ്റ്ഹൗസ് ബീച്ചിലായിരുന്നു അപകടം.
ആഴിമല ബീച്ചിൽ അപകടത്തിൽ അടിഒഴുക്കിൽപെട്ട ബാംഗ്ലൂർ സ്വദേശികളായ സൂര്യ (35) ഉണ്ണികൃഷ്ണൻ (38) എന്നിവരെയും വൈകിട്ടോടെ അപകടത്തിൽ പെട്ട സായി (25) എന്ന യുവാവിനെയുമാണ് ലൈഫ് ഗാർഡുകളായ മുരുകൻ ,വർഗീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.