ആശുപത്രി ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1495782
Thursday, January 16, 2025 6:41 AM IST
മെഡിക്കൽ കോളജ്: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ശാസ്തമംഗലം പണിക്കേഴ്സ് ലെയിൻ രമണി ഭവനിൽ എം.എസ് അരുൺ (44) ആണ് അറസ്റ്റിലായത്.
ജീവനക്കാരിയുടെ ദൃശ്യങ്ങൾ ചെരുപ്പിനടിയിൽ കാമറ വച്ച് പകർത്താനാണ് ഇയാൾ ശ്രമിച്ചത്. ശ്രമം തിരിച്ചറിഞ്ഞതിനെ തുടർന്ന് ജീവനക്കാരി പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.