ജനവാസകേന്ദ്രത്തിനു സമീപം മാലിന്യനിക്ഷേപമെന്ന് പരാതി
1496079
Friday, January 17, 2025 6:45 AM IST
പേരൂര്‍ക്കട: ജനവാസകേന്ദ്രത്തിനു സമീപം മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാർ. നഗരസഭാ പരിധിയില്‍ ചൂഴമ്പാല-മുക്കോലയ്ക്കല്‍ റോഡില്‍ മഠത്തുനടയ്ക്കു സമീപമാണ് റോഡിന്റെ വശത്തായി മാലിന്യം നിക്ഷേപിച്ചിരുക്കുന്നത്. റോഡിലെ വളവില്‍ ഓടയ്ക്കു സമീപം കാടുപിടിച്ച ഭാഗത്താണ് സാമൂഹിക വിരുദ്ധർ മിലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
മാലിന്യനിക്ഷേപം തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായതായി പ്രദേശവിസികൾ ആരോപിക്കുന്നു. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ കൈക്കൊള്ളാൻ അധികൃതർ ശ്രമം നടത്തണമെന്ന് നാട്ടുകാർ പറയുന്നു.