വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം; നിര്‍മിതികള്‍ പൊളിച്ചു തുടങ്ങി
1496076
Friday, January 17, 2025 6:45 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. പദ്ധതിയുടെ ഒന്നാം റീച്ചായ ശാസ്തമംഗലം-മണ്ണറക്കോണം റോഡിലാണ് പൊളിക്കല്‍ ആരംഭിച്ചത്. വി.കെ പ്രശാന്ത് എംഎല്‍എ നേതൃത്വം നല്കി. 3.7 കിലോമീറ്റര്‍ ദൂരമുള്ള ഒന്നാം റീച്ചില്‍ 487 നിര്‍മിതികളാണ് ഉള്‍പ്പെടുന്നത്. രേഖകള്‍ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിര്‍മിതികള്‍ പൊളിച്ചുനീക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ കരാര്‍ നല്‍കിയിട്ടുള്ളത്.
നിര്‍മിതികള്‍ പൊളിക്കുന്ന പ്രവൃത്തിക്ക് കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജേഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. 823 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടുകൂടിയാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം നടപ്പാക്കുന്നത്.