കഞ്ചാവു ചെടി കണ്ടെത്തി
1495781
Thursday, January 16, 2025 6:41 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വാട്ടര്‍ ടാങ്കിന്റെ ചുവട്ടില്‍ നിന്നും എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി. മുക്കൂന്നൂര്‍ ഊന്നാങ്കലില് നെല്ലനാട് പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ചിച്ചിരിക്കുന്ന വാട്ടര്്ടാങ്കിന്റെ ടവറിന് സമീപത്ത് നിന്നാണ് 76 സെന്റീമീറ്ററോളം ഉയരം വരുന്ന കഞ്ചാവുചെടി കണ്ടെത്തിയത്.
പ്രദേശത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരും വില്പനക്കെത്തുവരുമായ പലരും വന്നു പോകാറുണ്ടന്ന് വാമനപുരം എക്സൈസ് സംഘത്തിന് നേരത്തെ വിവരം ലഭിക്കുകയും പ്രദേശത്ത് എക്സൈസ് സംഘത്തിന്റെ നീരീക്ഷണവും പരിശോധനയും ഇടയ്ക്കിടെ ഉണ്ടാകാറുമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്താനായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടന്നും നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.