എം.ടി അനുസ്മരണം
1496091
Friday, January 17, 2025 6:53 AM IST
വിതുര : താലൂക്കു ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എം.ടി അനുസ്മരണം നടത്തി. ചുള്ളിമാനൂർ ഉദയ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാനലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു.
താലൂക്കു പ്രസിഡന്റ് കാഞ്ഞിരം പാറമോഹനൻ അധ്യക്ഷനായി. സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷണൻ സ്വാഗതം പറഞ്ഞു. കവികളായ ദിലീപ് കുമാർ, കൊന്നമൂട് വിജു, പി. ജി. പ്രേമചന്ദ്രൻ, മുരുകൻ കാച്ചാണി, ഹസൻ കക്കോട്ടുകുഴി, രാജേന്ദ്രൻ, നജീം എന്നിവർ പ്രസംഗിച്ചു.