അമ്പൂരി സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍ ആഘോഷം ഇന്ന് മുതൽ
1496068
Friday, January 17, 2025 6:28 AM IST
അമ്പൂരി : അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ. ഗീവർഗീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സംയുക്തമായി ഇന്നു മുതൽ 26 വരെ ആഘോഷിക്കപ്പെടും.
തിരുനാളിനു ഇന്ന് 4.30ന് വികാരി ഫാ. ഫ്രാൻസിസ് കരുവേലിൽ കൊടിയേറ്റും. തുടർന്ന് മധ്യസ്ഥപ്രാർത്ഥന, ലദീഞ്ഞ്, വി.കുർബാന, വചന സന്ദേശം, ഫാ. ആന്റണി ഇളംന്തോട്ടം, ശനിയാഴ്ച നാലിന് ജപമാല, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വി. കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. റ്റോജി പറമ്പിൽ കാർമികനാകും.
ഞായറാഴ്ച രാവിലെ 9.30 ന് കുട്ടികൾക്കായുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. ടിബിൻ ഒറ്റാറയ്ക്കൽ കാർമികനാകും. വൈകുന്നേരം നാലിന് നടക്കുന്ന ജപമാല,മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വി. കുർബാന, വചനസന്ദേശം എന്നിവയ്ക്ക് ഫാ. സി ബിതുണ്ടിയിൽ കാർമികനാവും.
തുടർന്ന് വാഹന വെഞ്ചരിപ്പ്. തിങ്കളാഴ്ച നാലിന് നടത്തുന്ന ജപമാലയ്ക്കും, ലദീഞ്ഞ്, വി. കുർബാന, വചന സന്ദേശം, ഫാ. തോമസ് ശൗര്യാംകുഴി കാർമികനാകും. ചൊവ്വാഴ്ച നാലിന് 11.30 ന് സ്കൂൾ കുട്ടികൾക്കായുള്ള വി. കുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് കരുവേലിൽ, ഫാ. ടിബിൻ ഒറ്റാറയ്ക്കൽ, എന്നിവർ കാർമികരാകും.
നാലിന് ജപമാല, മദ്ധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വി.കുർബാന, വചന സന്ദേശം തുടങ്ങിയ ചടങ്ങുകൾക്ക് ഫാ. ടോമിൻകിഴക്കേത്തലയ്ക്കൽ കാർമികനാവും.
തുടർന്ന് പാരീഷ് ഹാൾ ഗ്രൗണ്ടിൽ മജീഷ്യൻ മാനൂർ രാജേഷ് അവതരിപ്പിക്കുന്ന മാജിക് ഷോ, ബുധനാഴ്ച മൂന്നിന് വയോജന സംഗമം തുടർന്ന് അമ്പൂരി ഫൊറോനയിലെ വൈദീകരായ ഫാ.മാത്യു മൂന്നാറ്റിൻമുഖം, ഫാ. മാത്യുതുണ്ടിയിൽ, ഫാ. ബിജോയ് അറയ്ക്കൽ , ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. മാത്യു കണ്ണമ്പള്ളി സിഎംഐ, ഫാ.ടോണി നമ്പിശേരിക്കളം എന്നിവരുടെ കാർമികത്വത്തിൽ വി. കുർബാനയും, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും.
ഫൊറോനയിലെ വൈദീകരുടെയും സന്യസ്തരുടെയും സ്നേഹ സംഗമവും നടക്കും. ഇടവക ദിനമായ വ്യാഴാഴ്ച നാലിന് ചങ്ങനാശേരി അതിരൂപതാ മെത്രാപോലീത്താ മാർ. തോമസ് തറയിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വി.കുർബാനയും, വചന സന്ദേശവും നടക്കും. തുടർന്ന് സ്നേഹവിരുന്ന്, ഇടവകദിന സമ്മേളനം, പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം, വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ എന്നിവ നടക്കും.
പൂർവികരുടെ അനുസ്മരണ ദിവസമായ വെള്ളിയാഴ്ച 4.30 ന് ഇടവകാംഗങ്ങളായ വൈദീകരുടെ നേതൃത്വത്തിൽ വി.കുർബാന, സെമിത്തേരിയിൽ ഒപ്പീസ്, വീടുകളിലേക്കുള്ള കഴുന്നെടുപ്പ് എന്നിവനടക്കും. ശനിയാഴ്ച്ച 3.30 ന് വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.
തുടർന്ന് ലദീഞ്ഞ് വി. കുർബാന, വചനസന്ദേശം എന്നിവ ഫാ. ജോഷി തുപ്പലഞ്ഞിയിൽ എംസിബിഎസ്, തുടർന്ന് പാമ്പരം കാവ് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും. ആകാശ വിസ്മയം, ബാൻഡ്, ശിങ്കാരിമേളം എന്നിവ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
തിരുനാൾ ദിവസമായ 26ന് രാവിലെ 6.30 ന് വികാരി ഫാ. ഫ്രാൻസിസ് കരുവേലിൽ, അസി.വികാരി ഫാ. ടിബിൻ ഒറ്റാറയ്ക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാന, 9.30 ന് ആഘോഷമായ വി.കുർബാന വചന സന്ദേശം ഫാ. ജോജി മാമൂട്ടിൽ, തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.