പെരുങ്കടവിള പഞ്ചായത്തിൽ പ്രതിഷേധവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
1495795
Thursday, January 16, 2025 6:49 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ അശാസ്ത്രീയതയെന്നാരോപിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസ് വളഞ്ഞു.
വര്‍ക്ക് കോഡ് എന്ന പേരില്‍ ജിയോ ടാഗ് ഫോട്ടോ എടുക്കല്‍ അവസാനിപ്പിക്കുക, തൊഴില്‍ ദിനം 200 ആക്കി വര്‍ധിപ്പിക്കുക, വേതനം 500 ആക്കി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്ഷന് അനുവദിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. എസ്. അനില്‍ ഉദ്ഘാടനം ചെയ്തു. വടകര വാര്‍ഡ് മെമ്പര്‍ മഞ്ജുഷാ ജയന് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തത്തിയൂര് വാര്‍ഡ് മെമ്പര്‍ കാക്കണം മധു, സ്വാഗത സംഘം ചെയര്മാന് വടകര ജയന്, ആരാമം മധുസുദനന്‍ നായര്‍, അരുവിപുറ സദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.