കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട നാലുപേരെ രക്ഷപ്പെടുത്തി
1496073
Friday, January 17, 2025 6:28 AM IST
കോവളം: കോവളത്ത് കടലിൽ ശക്തമായ അടിഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിവധിപേർ കോവളത്ത് കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെടുകയും അവരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും കുളിക്കുന്നതിനിടയിൽ നാലുപേർ അപകടത്തിൽപെട്ടു. ഇവരിൽ മൂന്ന്പേർ വിദേശികളായിരുന്നു.
ഒരാൾ തമിഴ്നാട് സ്വദേശിയും. നാലുപേരെയും ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. ലൈഫ് ഗാർഡ് സൂപ്പർവൈസർ വേണുവിന്റെ നേതൃത്വത്തിൽ ലൈഫ്ഗാർഡുകളായ വി. വിജയൻ, എസ്.അനി, ജോർജ്, കെ. അനിൽകുമാർ, കണ്ണപ്പൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.