സർക്കാരിനെതിരേ കോണ്ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം
1496087
Friday, January 17, 2025 6:52 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ കഴിഞ്ഞ മൂന്നു വർഷമായി സാന്പത്തിക ഉപരോധത്തിലൂടെ പ്രതിസന്ധിയിലാക്കുകയും വികസന- ക്ഷേമ പ്രവർത്തനം അട്ടിമറിക്കുകയും ചെയ്ത സർക്കാരിനെതിരെ കോണ്ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന ചെയർമാൻ എം.മുരളി പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലേത് പോലെ ഈ വർഷവും പ്ലാൻ ഫണ്ട് നൽകാതെ സർക്കാർ ഒളിച്ചു കളിക്കുന്നു. മൂന്നാം ഗഡു പ്ലാൻ ഫണ്ടാണ് നൽകാത്തത്. മെയിന്റനൻസ് ഗ്രാന്റും ജനറൽ പർപ്പസ് ഗ്രാന്റും നൽകാതെ സർക്കാർ ഗുരുതര വീഴ്ച വരുത്തി.
ബജറ്റ് അലോക്കേഷൻ പ്രത്യേകിച്ച് എസ്സി പ്ലാൻ ഫണ്ടും എസ്ടി സബ് പ്ലാൻ ഫണ്ടും പോലും നൽകാൻ തയാറാകുന്നില്ല.
സർക്കാരിന്റെ സാമൂഹിക ബാധ്യതയായ ക്ഷേമ- സേവന പ്രവർത്തനങ്ങൾക്ക് ഒരു രൂപ പോലും അനുവദിക്കാതെ അവയെല്ലാം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.