ജയിൽ അന്തേവാസികൾക്കായി സ്മാർട്ട് ടിവി നൽകി
1496084
Friday, January 17, 2025 6:45 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷൽ സബ്ജയിലിൽ നിഡ്സ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപത വികാരി ജനറാളുമായ മോൺ.ഡോ. ജി. ക്രിസ്തുദാസിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികൾക്കായി സ്മാർട്ട് ടിവി സംഭാവനയായി നൽകി.
നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോയുടെ സാന്നിദ്ധ്യത്തിൽ സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു ഫാ.ക്രിസ്തുദാസിൽ നിന്നും ടിവി ഏറ്റുവാങ്ങി. സബ്ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് റാം, കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആന്റിൽസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കേക്ക് മുറിക്കുക യും, ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു ഫാ.ക്രിസ്തുദാസിന് മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.