വീട്ടമ്മയെയും മകനെയും സംഘം ചേർന്ന് ആക്രമിച്ചതായി പരാതി
1496067
Friday, January 17, 2025 6:28 AM IST
കാട്ടാക്കട : വീട്ടമ്മയെയും മകനെയും മരംമുറിക്കാൻ എത്തിയവർ സംഘം ചേർന്ന് മർദിച്ചതായി പരാതി. കാട്ടാക്കട, മൈലോട്ട്മൂഴി, പറമ്പ്നട, ചെറുമണ്ണാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ 76 വയസുള്ള എസ്.ഐ. പ്രസന്നകുമാരിയെയും മകൻ (38) വയസുള്ള മണികണ്ഠനെയുമാണ് സംഘം മർദിച്ചതായി കാട്ടാക്കട പോലീസിൽ പരാതി നൽകിയത്.
കൂലിപ്പണികഴിഞ്ഞ് വീട്ടിലെത്തിയ വീട്ടമ്മ അടുക്കളയിൽ പാചകം ചെയ്ത് നിൽക്കുമ്പോൾ മരം മുറിക്കുന്നവർ മരത്തിന്റെ ചില്ല മുറിച്ച് വീടിന്റെ മേൽക്കൂരയിൽ ഇട്ടു. ഇത് ചോദിച്ച്യം ചെയ്തതിനാണ് വീട്ടമ്മയെ സംഘം ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ആക്രമിച്ചവരെ കണ്ടാൽ അറിയാമെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. ആദ്യം പറഞ്ഞു വിലക്കിയെങ്കിലും വീണ്ടും മരചില്ല വെട്ടിയിട്ടു.
ഇത് ചോദ്യം ചെയ്തപ്പോൾ ആണ് ആക്രമിച്ചത്. പുറത്തു പോയിരുന്ന മകൻ മണികണ്ഠൻ തിരികെ എത്തിയപ്പോൾ തന്നെ മരംമുറിക്കാനെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നാട്ടുകാരാണ് വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്.