വിജ്ഞാന സന്പദ്ഘടന കെട്ടിപ്പടുക്കുന്നതിന് ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ക്ക് നിര്‍ണായക പങ്ക് : മന്ത്രി ഡോ.ആര്. ബിന്ദു
1496069
Friday, January 17, 2025 6:28 AM IST
നെയ്യാറ്റിന്‍കര: വിജ്ഞാന സന്പദ് ഘടന കെട്ടിപ്പടുക്കുന്നതിന് ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. കുളത്തൂരില്‍ നടക്കുന്ന 45 -ാമത് സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നൂതനാശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സര്‍ഗശേഷിയുള്ള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്.
അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രശക്തികള് പിടി മുറുക്കാന്‍ ശ്രമിക്കുന്പോള്‍ മാനവികതയുടെ പൊതുഇടങ്ങള്‍ രൂപപ്പെടുത്താന്‍ നാം പരിശ്രമിക്കണം. നവോഥാന ആചാര്യന്മാര് കൊളുത്തി വച്ച പ്രകാശം ചോരാതെ കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലോത്സവം ലോഗോ ഡിസൈന്‍ ചെയ്ത കൃഷ്ണപുരം ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ എസ്. ആദിനാഥിന് മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരം സമ്മാനിച്ചു.
കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. അഡ്വ. എം. വിന്‍സന്റ് എംഎല്‍എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ ബെന്‍ ഡാര്വിന്, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗിരിജ,
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര് സലൂജ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത്കുമാര്‍, പഞ്ചായത്ത് അംഗം വി. രാജി, സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് എസ്. ബൈജു, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സീമ, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുല്‍ഫിക്കര്‍, സ്കൂള്‍ സൂപ്രണ്ട് എ. ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. കലോത്സവം നാളെ സമാപിക്കും.