വിമൻസ് കോളജിൽ സെന്റർ ഓഫ് എക്സല്ലൻസ് ഫോർ റിസർച്ച് നെറ്റ്വർക്ക് സപ്പോർട്ടിന്റെ ഉപകേന്ദ്രം സ്ഥാപിക്കും: മന്ത്രി ആർ ബിന്ദു
1496078
Friday, January 17, 2025 6:45 AM IST
തിരുവനന്തപുരം: എക്സെല്ലെൻസ് ഫോർ റിസർച്ച്നെറ്റ്വർക്ക് സപ്പോർട്ട് സെന്ററിന്റ ഉപകേന്ദ്രം തിരുവനന്തപുരം വിമൻസ് കോളജിൽ സ്ഥാപിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു.
കേരളത്തിലെ ആദ്യ മൾട്ടി ഡിസ്സിപ്ലിനറി ഫെസ്റ്റ് കോഗ്നിടോപിയ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗവേഷണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ദേശീയ, അന്തർദേശിയ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടിയുമാണ് സെന്റർ ഓഫ് എക്സെല്ലെൻസിലൂടെ ഉദ്ദേശിക്കുന്നത്.
ജനോപകാരപ്രദമായ ഗവേഷണങ്ങൾ നടത്തിയതിന് വിമൻസ് കോളജിനുള്ള അംഗീകാരമാണ് സെന്റർ എന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിൽ ഉന്നത വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.സർക്കാരിന്റെ അക്കാഡമിക് രംഗത്തെ പരിഷ്കാരങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ആൻറണി രാജു എംഎൽഎ അധ്യക്ഷനായി.കോളജ് പ്രിൻസിപ്പൽ ജെ. എസ്. അനില , ശാസ്ത്രസാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ. പി. സുധീർ, അസാപ് എംഡി ഉഷ ടൈറ്റസ്, ഡോ. സുനിൽ ജോണ്‍, കൗണ്‍സിലർ അഡ്വ. രാഖി രവി കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.