അറ്റക്കുറ്റപ്പണി വീണ്ടും മാറ്റി; ജലവിതരണം മുടങ്ങുന്നത് ശനിയാഴ്ച മുതൽ
1495794
Thursday, January 16, 2025 6:49 AM IST
തിരുവനന്തപുരം: പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം പൈപ്പ്ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ജോലികൾ ചില സാങ്കേതിക കാരണങ്ങളാൽ ശനിയാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാവിലെ എട്ടു വരെ ചെയ്യുന്നതിനായി പുനർനിശ്ചയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ വരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തന്പാനൂർ, പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അന്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസപ്പെടും.