നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന വേ​ദി​ക​ളാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളെ​ന്ന് ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ള​ത്തൂ​രി​ല്‍ ന​ട​ക്കു​ന്ന 45 -ാമ​ത് സം​സ്ഥാ​ന ഗ​വ. ടെ​ക്നി​ക്ക​ല്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​വ​നീ​ര്‍ നെ​യ്യാ​റി​ന്‍റെ ക​വ​ര്‍ സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സീ​മ​യ്ക്ക് ന​ല്‍​കി ശ​ശി ത​രൂ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. കു​ള​ത്തൂ​ര്‍ ഗ​വ. ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഗാ​യ​ക​ന്‍ ബി​ജു പെ​രു​ന്പു​ഴ പി. ​ജ​യ​ച​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​കെ ബെ​ന്‍ ഡാ​ര്‍​വി​ന്‍, കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സു​രേ​ഷ്, ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്. പ്രേം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​രാ​ജി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബൈ​ജു,

സൂ​പ്ര​ണ്ട് എ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍​നാ​യ​ര്‍, എം. ​മ​ഹേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ര​ച​നാ, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ഇ​ന്ന​ലെ ന​ട​ന്നു. അ​ന​ശ്വ​ര ഗാ​യ​ക​ന്‍ പി. ​ജ​യ​ച​ന്ദ്ര​നെ അ​നു​സ്മ​രി​ച്ച് യു​വ​ക​ലാ​സാ​ഹി​തി- ഇ​പ്റ്റ ഗാ​യ​ക സം​ഘം ഗാ​നാ​ര്‍​ച്ച​ന അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഭ​ക്ഷ്യ - സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍ അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​കും. എം​എ​ല്‍​എ മാ​രാ​യ സി.​കെ ഹ​രീ​ന്ദ്ര​ന്‍, എം. ​വി​ന്‍​സ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍, കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സു​രേ​ഷ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി.​ആ​ര്‍ ഷാ​ലി​ജ്, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര് എ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ മു​ത​ലാ​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

ക​ലോ​ത്സ​വം 18 ന് ​സ​മാ​പി​ക്കും. 18 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ​പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്തെ 49 സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 2000 ത്തി​ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ നാ​ലു ദി​വ​സ​ത്തെ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു. എ​ട്ടു വേ​ദി​ക​ളി​ലാ​യി 52 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.