നെ​യ്യാ​റ്റി​ന്‍​ക​ര : ഗോ​പ​ന്‍ സ്വാ​മി​യു​ടെ വി​വാ​ദ സ​മാ​ധി മ​ണ്ഡ​പം ഇ​ന്ന് പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ സം​ഘം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രി​ക്കും പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍. സ​മാ​ധി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്താ​യി ത​ന്നെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യു​ള്ള താ​ത്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കും.

സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ഗോ​പ​ന്‍ സ്വാ​മി​യു​ടെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്‍​കാ​നാ​വാ​ഞ്ഞ സാ​ഹ​ച​ര്യം അ​വ​ര്‍​ക്ക് ത​ന്നെ വി​ന​യാ​യി.

എ​ന്താ​യാ​ലും കോ​ട​തി​യു​ടെ നി​ല​പാ​ട് അ​നു​കൂ​ല​മാ​യ​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​യ​ന്നൂ​ർ കാ​വു​വി​ളാ​കം ശ്രീ ​കൈ​ലാ​സ​നാ​ഥ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ഗോ​പ​ന്‍​സ്വാ​മി (78) ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് സ​മാ​ധി​യാ​യെ​ന്നാ​ണ് മ​ക്ക​ളു​ടെ വാ​ദം.

ഗോ​പ​ന്‍ സ്വാ​മി​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​യ​ല്‍​വാ​സി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് മു​തി​ര്‍​ന്ന​ത്. ഗോ​പ​ന്‍ സ്വാ​മി​യു​ടെ മ​ര​ണം സ്വാ​ഭാ​വി​ക​മാ​യി​രു​ന്നോ എ​ന്ന​ത് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ തെ​ളി​യും.

പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ചാ​യി​രി​ക്കും പോ​ലീ​സ് പി​ന്നീ​ടു​ള്ള ന​ട​പ​ടി​ക​ളും തീ​രു​മാ​ന​ങ്ങ​ളും കൈ​ക്കൊ​ള്ളു​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മാ​ധി മ​ണ്ഡ​പം പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ​ക്കാ​രും പ്ര​തി​ഷേ​ധ​ക്കാ​രു​മെ​ല്ലാം കൂ​ടി സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​യ സ്ഥി​തി​ഗ​തി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യേ​ക്കാം.