നെയ്യാറ്റിന്‍കരയില്‍ വനിതാജംഗ്ഷന്‍ സംഘടിപ്പിച്ചു
1495416
Wednesday, January 15, 2025 6:47 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ വനിതകളുടെ മുനിസിപ്പല്‍തല സംഗമം താരകപ്പെണ്ണാളെ വനിതാ ജംഗ്ഷന് സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അധ്യക്ഷയായ ചടങ്ങ് ജില്ലാ കലക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു.
സീരിയൽ താരം ദർശന ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. ആർ. സലൂജ, നെയ്യാറ്റിന്‍കര നഗരസഭ മുന്‍ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ .അനിതകുമാരി, കൗൺസിലർമാരായ അഡ്വ. എൽ എസ് ഷീല , കല, അമ്മിണിക്കുട്ടി, ഡി . സൗമ്യ,
എസ്.എ ഐശ്വര്യ, ജില്ലാ വനിത ശിശു വികസന ഓഫീസർ പി.എസ് തെസ്നി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത്, അതിയന്നൂർ അഡീഷണൽ സിഡിപിഒ എം.ആർ . കൃഷ്ണ, നഗരസഭ ഐസിഡിഎസ് സൂപ്പർവൈസർ ഉഷാകുമാരി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ബി.എസ് ഷാനി,
ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി ഷിനിമോൾ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സമ്മാനദാനവും രാത്രി നടത്തവും ഇതോടൊപ്പം സംഘടിപ്പിച്ചു.